November 2, 2010

നമ്മള്‍ പഠിക്കുന്നത് എന്തിനാണ്??? ജോലി സംബാതിച്ചു നല്ലൊരു ജീവിതം നയിക്കാന്‍ എന്നാവും മിക്കവാറും പേരുടെ ഉത്തരം . പന്നത്തിന് പീന്നാലെ പായുകയാണോ നമ്മള്‍ ചെയ്യേണ്ടത്??  . നാളേക്ക് വേണ്ടി കരുതിവെക്കാന്‍.. ആര്‍ക്കുവേണ്ടി???? നാളെയെ കുറിച്ച് ഒന്നും പറയാന്‍ പറ്റാത്ത നമ്മള്‍ എന്തിനു ഇങ്ങനെ കൂട്ടിവേക്കുന്നു???? എല്ലാം ത്യചിക്കുംപോഴല്ലേ മനുഷ്യന്‍ മനുഷ്യനാകുന്നത്??? സമൂഹം ആണോ അതിനു എതിരായി നില്ല്ക്കുന്നത് ?? എന്തിനാണ് സമൂഹത്തെ പേടിക്കുന്നത്??? സമൂഹം    മനുഷ്യര്‍ സൃഷ്ടിച്ചത് തന്നെയാണോ ?? പിന്നെ എന്ത് കൊണ്ട് പലപ്പോഴും അത് മനുഷ്യര്‍ക്ക്‌ , കുറച്ചു വേറിട്ട്‌ ചിന്തിക്കുന്നവര്കെതിരെ  തിരിയ്യുന്നത്??  പല മാറ്റങ്ങള്‍ക്കും എതിര് നില്‍ക്കുന്നത്??/ സാമൂഹ മനസാക്ഷി എന്ന് വെച്ചാല്‍ എന്താണ്??? സമൂഹത്തിലെ എല്ലാവര്ക്കും ഒരേ മനസാക്ഷി എന്നുണ്ടോ?? പിന്നെ അതിനു എതിരായി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞാല്‍ ???
ശരിക്കും നമ്മുക്ക്  എന്തിനാണ് ടെന്‍ഷന്‍?? ഭാവി നമ്മുടെ കയ്യില്‍ അല്ലാതിരിക്കുമ്പോള്‍ ??ഭാവിയെ കുറിച്ച് നിശ്ചയമില്ലാതപോള്‍  ???
ഒന്ന് നിശ്ചയം..... മരണം.. നിനക്കും എനിക്കും അത് വ്യത്യസ്ത വേഷത്തില്‍ അല്ലെങ്ങില്‍ വ്യത്യസ്ത സമയത്ത് സംഭവിക്കും  എന്ന് മാത്രം ... പനക്കാരെനെന്നോ പാവപെട്ടവനെന്നോ വ്യത്യാസമില്ലാതെ , ഉയര്‍ന്ന ജാതി താണ ജാതി എന്ന് വ്യത്യാസമില്ലാതെ , ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ അവന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും.. പ്രതീക്ഷിക്കുക ഭയപെടാതിരിക്കുക.. ആഗോഷിക്കുക.. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌ ..